22 January 2026, Thursday

Related news

January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025

മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Janayugom Webdesk
തിരുവനന്തപുരം
October 15, 2023 4:19 pm

തിരുവനന്തപുരത്ത് അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ മഴക്കെടുതി വിവിധ വകുപ്പ് മന്ത്രിമാർ സന്ദർശനം നടത്തി വിലയിരുത്തി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി , കെ രാജൻ, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്.

ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 15 ക്യാമ്പുകൾ നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. മഴമൂലം തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. തുടർന്നുണ്ടാകുന്ന സാഹചര്യം വിലയിരുത്തി കൂടുതൽ ക്യാമ്പുകൾ തുറന്നേക്കാം എന്നും മന്ത്രിമാർ അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി അടക്കമുള്ള കാര്യങ്ങൾ നൽകിയിട്ടുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഉണ്ടായ മഴക്കെടുതി വിലയിരുത്തിയശേഷം വിവിധ മന്ത്രിമാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിമാർ ഈ കാര്യങ്ങൾ അറിയിച്ചത്.

Eng­lish Sum­ma­ry: thiru­vanan­tha­pu­ram rain relief camp opened
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.