10 May 2024, Friday

Related news

May 10, 2024
May 7, 2024
May 6, 2024
May 2, 2024
April 28, 2024
April 27, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024

ലോക ഭക്ഷ്യ ദിനം — ഒക്ടോബര്‍ 16; വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഈ ദിനം

പ്രീതി ആർ നായർ
October 16, 2023 7:34 pm

ലോകമെമ്പാടും ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് ലോക ഭക്ഷ്യ ദിനാചരണത്തിന് തുടക്കമിടുന്നത്. ഐക്യരാഷ്ട്രസഭ 1945 ഒക്ടോബര്‍ 16 ലോക ഭക്ഷ്യ സംഘടന (FAO) രൂപീകരിച്ചു. എല്ലാവര്‍ക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനം ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇതിന്റെ ലക്ഷ്യം.

ഈ വര്‍ഷത്തെ ലോക ഭക്ഷ്യ ദിനത്തിന്റെ തീം ‘വെള്ളം ജീവനാണ്, വെള്ളം ഭക്ഷണമാണ് ആരെയും പിന്നിലാക്കരുത്’ എന്നാണ്. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ജലത്തിന്റെ സുപ്രധാനമായ പങ്കിനേയും നമ്മുടെ ഭക്ഷ്യ സ്രോതസ്സുമായുള്ള അതിന്റെ അടിസ്ഥാന ബന്ധത്തെയും ഈ തീം അടിവരയിടുന്നു. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ച, നഗരവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ജല ലഭ്യതയെ ബാധിക്കുന്നു. ഇന്ന് 2.5 ബില്യണ്‍ ആളുകള്‍ ജലക്ഷാമമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നു.

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഈ ദിനം ആഘോഷിക്കുന്നു. ഫാസ്റ്റ് ഫുഡും പാക്കറ്റ് ഫുഡും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന, അതുകൊണ്ടുതന്നെ രോഗങ്ങള്‍ കൂടിവരുന്നു. സമീകൃതാഹാരം നിത്യജീവിതത്തിന്റെ ഭാഗമാക്കുക, പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലുമുള്ള കീടനാശിനി പ്രയോഗവും നിറത്തിനും മണത്തിനും മറ്റും ചേര്‍ക്കുന്ന രാസവസ്തുക്കളും ആഹാരത്തിനെ വിഷമയമാക്കുന്നു. അതിനാല്‍ നമ്മുക്ക് തന്നെ നമ്മുടെ തോട്ടത്തില്‍ കൃഷി ചെയ്യാം.

ലോകത്ത് ഓരോ 5 സെക്കന്റിലും ശരാശരി ഒരു കുട്ടി വീതം ഭക്ഷണം കിട്ടാത്തതിനാല്‍ വിശപ്പു മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക ജനതയില്‍ ഒരു വിഭാഗം വിശപ്പടക്കാനായി പാടുപെടുമ്പോള്‍ മറ്റുഭാഗത്ത് പുതിയ ഭക്ഷണ രീതികള്‍ വരുത്തിവച്ച ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്നു. മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്പ് വിശപ്പടക്കാനായി കഷ്ടപ്പെടുന്ന ജനതയെ നാം ഓര്‍ക്കണം. ആവശ്യത്തിനു മാത്രം വിളമ്പി കഴിക്കണം, ബാക്കി ഒരു നേരം ഭക്ഷണത്തിന് വകയില്ലാത്തവര്‍ക്ക് നല്‍കുക. പട്ടിണി രഹിത സമൂഹം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് നമുക്ക് കുതിക്കാം. നല്ല ഭക്ഷണ ശീലങ്ങള്‍ പിന്തുടരാന്‍ നമുക്ക് കഴിയണം.

പ്രീതി ആർ നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.