23 December 2025, Tuesday

Related news

December 7, 2025
November 30, 2025
November 24, 2025
November 15, 2025
November 15, 2025
November 15, 2025
November 13, 2025
November 13, 2025
November 11, 2025
November 11, 2025

ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി: പതിനൊന്നുപേര്‍ മരിച്ചു

Janayugom Webdesk
ശിവകാശി
October 17, 2023 6:49 pm

തമിഴ്നാട്ടിലെ വിരുദനഗര്‍ ജില്ലയില്‍ രണ്ട് പടക്കക്കടകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്.വിരുദനഗറിലെ പ്രധാന പടക്കനിര്‍മ്മാണ കേന്ദ്രമായ ശിവകാശിയില്‍ പടക്കത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നതിനിടയിലാണ് അപകടം. 

കടകള്‍ക്ക് ലൈസൻസ് ഉള്ളതായും സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഈ മാസം ഒമ്പതിന് തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ തീപിടിച്ച് പത്തു പേര്‍ മരിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണം വര്‍ധിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Fire­works blast in Sivakasi: Eleven dead

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.