10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 4, 2025

ടിപ്പറിലിടിച്ച് കാറ് മറിഞ്ഞു; കാറിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ച്‌ വീണ രണ്ടുവയസുകാരന് ദാരുണാ ന്ത്യം

Janayugom Webdesk
പത്തനംതിട്ട
October 21, 2023 4:38 pm

പത്തനംതിട്ടയില്‍ കാര്‍ ടിപ്പറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. തിരുവല്ല കറ്റോട് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. അതേസമയം കാറിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. 

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Summary:The car over­turned after hit­ting a tip­per; A two-year-old boy who fell out of the car met a trag­ic end
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.