
രാജ്യത്ത് കയറ്റുമതി മേഖലയുടെ വികസനം ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഒരുജില്ല- ഒരു ഉല്പന്നം പദ്ധതി (ഒഡിഒപി) കടലാസിലൊതുങ്ങി. രാജ്യത്തെ 734 ജില്ലകളില്‍ നിന്നും ഒരു ഉല്പന്നം നിര്‍മ്മിക്കുകയെന്ന പദ്ധതി ഇപ്പോഴും ആരംഭദശയില്‍ തുടരുന്നു. വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് ഊര്‍ധശ്വാസം വലിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്ധതി ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഇതുവരെ സാധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2022 സാമ്പത്തിക വര്‍ഷം കയറ്റുമതിയിലുടെ 42,100 കോടി ഡോളറാണ് ലഭിച്ചത്. ഈ വര്‍ഷം ഇത് 45100 കോടി ഡോളറായി വര്‍ധിച്ചു. ഗുജറാത്ത് (33 ശതമാനം), മഹാരാഷ്ട്ര (16), തമിഴ്നാട് (ഒമ്പത്), കര്‍ണാടക (ആറ്), ഉത്തര്‍പ്രദേശ് (അഞ്ച്) എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും തുക സമാഹരിക്കാന്‍ സാധിച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഒന്നും തന്നെ പട്ടികയില്‍ കാര്യമായി ഇടംപിടിച്ചില്ല. രാജ്യത്തെ ആകെ ജില്ലകളുടെ 1.5 ശതമാനം മാത്രം വരുന്ന പത്ത് ജില്ലകളില്‍ നിന്നാണ് കയറ്റുമതിയുടെ 41 ശതമാനവും സംഭാവന ചെയ്യുന്നത്. ജാംനഗര്‍, സൂറത്ത്, മുംബൈ, മുംബൈ സബര്‍ബന്‍, കാഞ്ചീപുരം, പൂനെ, ബഹ്റുച്ച് , ഗൗതം ബുദ്ധ നഗര്‍, അഹമ്മദാബാദ് എന്നീ ജില്ലകളില്‍ നിന്നാണ് കരകൗശല വസ്തുക്കളും മറ്റ് ഉല്പന്നങ്ങളും പ്രധാനമായി കയറ്റുമതി ചെയ്തത്. എന്നാല്‍ ഈ ജില്ലകളാകട്ടെ ഒരുജില്ല- ഒരു ഉല്പന്നം പദ്ധതി മോഡി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കയറ്റുമതി രംഗത്ത് മുന്‍പന്തിയിലായിരുന്നു.
ഇടത്തരം കയറ്റുമതി മേഖലയില്‍ കേന്ദ്ര സര്‍ക്കാരും പദ്ധതി ആസൂത്രകരും ശ്രദ്ധചെലുത്താതെ പോയതിന്റെ ഫലമാണ് ഇത്തരം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തടസമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കയറ്റുമതി രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിക്കുന്ന രാജ്യത്തെ 59 ജില്ലകളെ അവഗണിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടി. രൂപകല്പന, നിര്‍മ്മാണം, പാക്കേജിങ്, വിപണി കണ്ടെത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ സാങ്കേതിക സഹായവും വായ്പകളും ഉറപ്പാക്കിയാല്‍ മികച്ചനേട്ടങ്ങള്ക്ക് വഴിയൊരുക്കുന്ന കയറ്റുമതി മേഖലയില്‍ മോഡി സര്‍ക്കാര്‍ പതിവുപോലെ പ്രഖ്യാപനം മാത്രം നടത്തി കളമൊഴിഞ്ഞതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
English Summary:One district-one product was limited to project announcement
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.