21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 15, 2025
April 12, 2025
April 10, 2025

കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ

Janayugom Webdesk
പെരുമ്പാവൂർ
October 23, 2023 7:47 pm

എറണാകുളം പെരുമ്പാവൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്‌ അസറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവവുണ്ടായത്.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്‌ അസറുദ്ദീൻ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നില്‍ ഇയാൾ നഗ്നത പ്രദർശനവും നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികര്‍ ഇടപെട്ടു. അസറുദ്ദീനെ തടഞ്ഞുവച്ച് കണ്ടക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: perum­bavoor woman sex­u­al­ly assault­ed in ksrtc bus one arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.