23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ഛത്തീസ്ഗഢില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2023 11:26 am

അടുത്ത് നടക്കാനിരിക്കുന്ന ഛത്തീസ് ഗഢ് നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ ഛത്തീസ് ഗഢില്‍ ഭരണത്തിലെത്തിയ കോണ്‍ഗ്രസിന്‍റെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു കര്‍ഷകരുടെ 9,000 കോടി വായ്പതുക എഴുതിത്തള്ളുകയെന്നത്. 18.82 ലക്ഷം കര്‍ഷകരുടെ 9,270 കോടി രൂപയുടെ കടവും ജലസേചന നികുതിയില്‍ നിന്ന് 350 കോടി രൂപയും എഴുതിത്തള്ളിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

സംസ്ഥാന തലത്തില്‍ ജാതി സെന്‍സസ് നടത്തുമെന്നും ഏക്കറിന് 20 ക്വിന്റല്‍ അരി വാങ്ങി 17.5 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നും ഭവന രഹിതര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും ഭൂപേഷ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രഖ്യാപിച്ചു.നമ്മുടെ കര്‍ഷകര്‍ എത്ര ശക്തരാണോ അത്രത്തോളം നമ്മുടെ സമ്പദ് വ്യവസ്ഥ ശക്തമാകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ വ്യാപാരവും വര്‍ധിച്ചിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാധീനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല,ഭൂപേഷ് അഭിപ്രായപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ വന്‍കിട വ്യവസായികളുടെ 14,50,000 കോടി എഴുത്തള്ളിയെന്നും എന്നാല്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കര്‍ഷകരുടെ കടമാണ് എഴുതിത്തള്ളിയതെന്നും അവ തമ്മില്‍ വലിയ അന്തരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.5 വര്‍ഷത്തെ വികസനത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും ഇപ്പോള്‍ പ്രഖ്യാപനങ്ങളെയാണ് അവര്‍ വിശ്വസിക്കുന്നതെന്നും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റ്‌റുമായ രമണ്‍ സിങ് എക്‌സില്‍ കുറിച്ചു.90 സീറ്റുകളിലേക്കായി നവംബര്‍ 7,17 എന്നീ ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നും ഡിസംബര്‍ 3ന് വോട്ടെണ്ണല്‍ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Eng­lish Summary:
Con­gress will waive farm­ers’ loans if it comes to pow­er in Chhattisgarh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.