അപമര്യാദയായി പെരുമാറിയതില്‍ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മാധ്യമ പ്രവര്‍ത്തക. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. അനുവാദമില്ലാതെ തന്‍റെ തോളില്‍ പിടിച്ചെന്നും എതിര്‍പ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോള്‍ ആവര്‍ത്തിച്ചെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സംഭവം.
എന്നാല്‍ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നുമടക്കം വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സുരേഷ് ഗോപി മാപ്പ് പറയുകയായിരുന്നു. ഒരു മകളെ പോലെയാണ് കണ്ടതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായല്ല വിശദീകരണമായാണ് തോന്നിയത്. ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി, പെട്ടെന്ന് ഷോക്കായി പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതമുണ്ടാക്കി’- മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Women journalist files complaint against Suresh Gopi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.