29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2023
November 6, 2023
November 6, 2023
November 1, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023
October 29, 2023
October 29, 2023

കളമശ്ശേരിയിലെ സ്ഫോടന പരമ്പര: നടന്നത് ഐഇഡി സ്ഫോടനമെന്ന് സ്ഥിരീകരിച്ചു; ഉപയോഗിച്ചത് വീര്യം കുറഞ്ഞ ബോംബ്

Janayugom Webdesk
October 29, 2023 1:04 pm

കളമശ്ശേരിയില്‍ നടന്ന സ്ഫോടനം ഐഇഡി സ്ഫോടനമെന്ന് സ്ഥിരീകരിച്ചതായി ഡിജിപി. ഇംപ്രവൈസ്ഡ് ബോംബ് സ്ഫോടനമാണ് കളമശ്ശേരിയില്‍ നടന്നത്. വ്യാപകമായ പരിശോധന നടക്കുന്നു. ഉപയോഗിച്ചത് വീര്യം കുറഞ്ഞ ബോംബാണെന്നും അതേസമയം ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. ഐഇഡി സ്ഫോടനമാണ് നടന്നതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപത്തായാണ് സ്ഫോടനമുണ്ടായ സമാറ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 36 പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേര്‍ ഗുരുതരാവസ്ഥയിലാണ്. ടിഫിന്‍ ബോക്സില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 

സംസ്ഥാനത്തെ റയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബോംബ് സ്ഫോടനമാണെന്ന് പ്രാഥമിക നിഗമനത്തില്‍ തന്നെ സ്ഥിരീകരിച്ചതായി എഡിജിപി പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം തുറന്നു. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

ആസൂത്രിത സ്പോടനമെന്ന സംശയം ഉള്ളതായി ഡിജിപി ഷേക്ക് ധർവ്വേഷ് സാഹിബ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രകോപന പോസ്റ്റുകൾക്ക് നിയന്ത്രണം വേണം. സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിലേക്ക് പോകുന്നു.സ്പെഷ്യൽ ടീമിനെ ഇന്ന് തന്നെ വിന്യസിക്കും. വ്യാജ പ്രചരണങ്ങൾക്ക് നിയമ നടപടി ഉണ്ടാകുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Kala­massery blasts: IED confirmed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.