6 May 2024, Monday

Related news

November 11, 2023
November 6, 2023
November 6, 2023
November 1, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023
October 29, 2023
October 29, 2023

കളമശ്ശേരി സ്ഫോടന പരമ്പര: പഴുതടച്ചുള്ള അന്വേഷണത്തിനാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
October 29, 2023 2:22 pm

കൊച്ചി കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി കെ രാജന്‍. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വന്‍ അപകടമുണ്ടായാല്‍ നേരിടുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാരും പൊലീസും കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഇത്തരം സംഭവങ്ങളില്‍ കൊടുക്കാവുന്ന ജാഗ്രതയെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജാഗ്രത നല്‍കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ ലഭ്യമായ ചികിത്സയില്‍ സംതൃപ്തരാണെന്ന് ചികിത്സയിലുള്ളവര്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം, പഴുതടച്ച അന്വേഷണം തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: kala­massery bomb blast; min­is­ter comments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.