18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

പത്ത് വര്‍ഷം: നേട്ടം അഡാനിക്ക്; കാര്‍ഗോ ഇടപാടില്‍ അഡാനി തുറമുഖം നാലുമടങ്ങ് ലാഭത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2023 11:35 pm

രാജ്യത്തെ തുറമുഖം വഴിയുള്ള ചരക്കുനീക്കത്തില്‍ 10 വര്‍ഷത്തിനിടെ അഡാനി കമ്പനിക്ക് നാലുമടങ്ങ് നേട്ടം. 14 തുറമുഖവും ടെര്‍മിനലുകളുമുള്ള അഡാനി ഗ്രൂപ്പാണ് 2023 സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 337 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്തത്. ചരക്ക് നീക്കത്തില്‍ അഡാനി കമ്പനിയെ സഹായിക്കുന്നതിന്റെ ഭാഗമായി മോഡിയുടെ മൗനാനുവാദത്തോടെ കേന്ദ്ര ഏജന്‍സികള്‍ വഴി മാറിക്കൊടുത്തതായും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഡാനിയുടെ ചരക്ക് നീക്കം നാലു മടങ്ങ് വര്‍ധിക്കുകയും മറുവശത്ത് സര്‍ക്കാര്‍ വിഹിതം 58.5 ല്‍ നിന്ന് 54.5 ആയി കുറയുകയും ചെയ്തു. രാജ്യത്തെ തുറമുഖങ്ങളിലുടെ കടന്ന് പോകുന്ന ചരക്കുകളില്‍ നാലില്‍ മൂന്നും കൈകാര്യം ചെയ്യുന്നത് അഡാനി തുറമുഖം വഴിയാണ്. രാജ്യത്തെ 5,422 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീരത്ത് ശരാശരി 500 കിലോമീറ്ററുകള്‍ക്കുള്ളില്‍ അഡാനി തുറമുഖമുണ്ട്. 

പത്ത് വര്‍ഷത്തിനിടെ അഡാനി തുറമുഖം വഴിയുള്ള ചരക്ക് നീക്കം 337 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ചരക്ക് നീക്ക വ്യവസായത്തിന്റെ 14 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ അഡാനി കമ്പനി കൈവരിച്ചത്. ചരക്ക് നീക്കത്തില്‍ 2013 ല്‍ ഒമ്പത് ശതമാനം വിഹിതമുണ്ടായിരുന്ന അഡാനി ഗ്രൂപ്പ് 2023 ല്‍ എത്തുമ്പോള്‍ 24 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2013 ല്‍ കേന്ദ്ര സര്‍ക്കാര്‍ ചരക്ക് നീക്കത്തിന്റെ ശതമാനത്തില്‍ 58.5 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്ത് 23 ല്‍ എത്തുമ്പോള്‍ വളര്‍ച്ച നിരക്ക് 54. 5 ആയി കുറഞ്ഞു. തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും, പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിച്ചും കളം വിട്ട കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളുടെ ഓഹരി നിരക്കില്‍ 50 ശതമാനവും ഇപ്പോള്‍ അഡാനിയുടെ പോക്കറ്റിലാണ്. തുറമുഖ രംഗത്തെ അഡാനി കമ്പനിയുടെ വളര്‍ച്ചയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുറമുഖ രംഗത്തെ അഡാനി കമ്പനിയുടെ ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരും ആശങ്ക രേഖപ്പെടുത്തി. പത്ത് വര്‍ഷത്തിനിടെ നാലു മടങ്ങ് ചരക്ക് നീക്കവും സ്വന്തമാക്കിയ അഡാനി ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പുറകില്‍ നിക്ഷിപ്ത താല്പര്യക്കാര്‍ ഉണ്ടാകുമെന്നും ഭാവിയില്‍ ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Ten Years: Gain Adani; Adani Port quadru­ple prof­it on car­go deal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.