20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
August 29, 2024
May 23, 2024
March 25, 2024
March 21, 2024
March 12, 2024
February 8, 2024
October 31, 2023
May 10, 2023
March 1, 2023

പുരികം ഭംഗിയാക്കി; സൗദി അറേബ്യയിലിരുന്ന ഭര്‍ത്താവ് ഫോണിലൂടെ ഭാര്യയെ മൊഴിചൊല്ലി

Janayugom Webdesk
കാണ്‍പൂര്‍
October 31, 2023 9:56 pm

പുരികങ്ങള്‍ ഭംഗിയാക്കിയതിന്റെ പേരില്‍ കാണ്‍പൂരില്‍ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവാണ് കാണ്‍പൂരിലിരുന്ന ഭാര്യയെ ഫോണ്‍ വഴി മുത്തലാഖ് ചൊല്ലി, വിവാഹ ബന്ധം ‘വേര്‍പെടുത്തി‘യത്. സംഭവത്തിനുപിന്നാലെ യുവതി ഭര്‍ത്താവിനെതിരെ കാണ്‍പൂര്‍ പൊലീസില്‍ പരാതി നല്‍കി.

2022 ജനുവരിയിലാണ് ഗുൽസൈബ എന്ന യുവതി സലിം എന്നയാളെ വിവാഹം കഴിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ് സലിം.

2023 ഓഗസ്റ്റ് 30 ന് ഭർത്താവ് സൗദി അറേബ്യയിലേക്ക് പോയതിന് ശേഷം ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതായും ഗുൽസൈബ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഗുൽസൈബയുടെ പരാതിയിൽ ഭർത്താവിനും ഭര്‍തൃമാതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: The hus­band in Sau­di Ara­bia make talaq his wife over the phone

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.