23 July 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 13, 2024
July 7, 2024
May 23, 2024
May 10, 2024
April 26, 2024
April 15, 2024
April 3, 2024
March 25, 2024
March 21, 2024
March 12, 2024

കുട്ടികളെ മദ്രസകളിലേക്ക് പറഞ്ഞയക്കേണ്ട,ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരുമാക്കാന്‍ പഠിപ്പിക്കുക, മുസ്ലീം കുടിയേറ്റക്കാരോട് നിബന്ധനകളുമായി അസാം മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2024 12:59 pm

ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കണമെങ്കില്‍ നിബന്ധനകളുമായി അസാം മുഖ്യമന്ത്രി ഹിമന്ത് വിശ്വ ശര്‍മ, ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്ലീമുകള്‍ക്കിടയില്‍ രണ്ടിലേറെ കുട്ടികള്‍,ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത് .വിഭജനത്തിനു മുമ്പ് ബംഗാളി സംസാരിക്കുന്ന ധാരാളം മുസ്‌ലീങ്ങൾ അസമിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവരെ തദ്ദേശീയരായി കണക്കാക്കണമെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്( എ.ഐ.യു.ഡി.എഫ്) ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിയാസ് എന്ന് വിളിക്കപ്പെടുന്ന കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് പ്രാദേശികമെന്ന് പറയപ്പെടുന്ന തങ്ങളുടെ ആചാരങ്ങൾ ഉപേക്ഷിച്ചതിനു ശേഷം സ്വദേശി പദവിക്കായി അവകാശപ്പെടാമെന്ന് ഹിമന്ത പറഞ്ഞു.മിയകൾ സ്വദേശികളാണോ അല്ലയോ എന്നത് ഒരു വേറിട്ട പ്രശ്നമാണ്. മിയകൾ സ്വദേശികളാകാൻ ശ്രമിക്കുന്നതിൽ ഞങ്ങൾ എതിരല്ല. എന്നാൽ ശൈശവിവാഹം, ബഹുഭാര്യത്വം എന്നിവ നിർത്തേണ്ടിവരും, പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടി വരും. കാരണം അസമീസ് ജനതയ്‌ക്ക് ഒരു പാരമ്പര്യമുണ്ട്. പെൺകുട്ടികളെ ശക്തിയായി കാണുന്നവരാണ് അസമീസ്. അവരെ സ്നേഹിക്കുന്നവരാണ്.

തദ്ദേശിയരാകുന്നതിൽ വിരോധമില്ലാ, എന്നാൽ സ്വദേശി ആയിരിക്കാൻ രണ്ടോ മൂന്നോ പേരെ നിങ്ങൾക്ക് വിവാഹം കഴിക്കാൻ കഴിയില്ല. അത് ഞങ്ങളുടെ ആചാരമല്ല. സ്വദേശികളാകണമെങ്കിൽ പത്ത് പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ കഴിയില്ല, അതുപോലെ കുട്ടികളെ മദ്രസകളിൽ വിടുന്നതിനുപകരം ഡോക്ടറും എഞ്ചിനീയറുമാരുമാക്കാൻ അവരെ പഠിപ്പിക്കുക,അദ്ദേഹം പറഞ്ഞു.ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലീങ്ങൾ സത്രങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും നവ വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായി സന്ന്യാസി പരിഷ്കർത്താവായ ശ്രീമന്തയാരംഭിച്ച ആശ്രമങ്ങളാണ് അവയെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ ബശുന്ധര 2.0 എന്ന അസം സർക്കാരിന്റെ പദ്ധതിയിൽ നിന്ന് ബംഗാളി സംസാരിക്കുന്ന മുസ്‌ലീങ്ങളെ ഒഴിവാക്കിയതായി എഐയുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിയുടെ അവകാശമില്ലാതെ കർഷകരുടെയും കൈവശക്കാരുടെയും കൈവശമുള്ള ഭൂമി ക്രമപ്പെടുത്തുന്നതിന് രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് സർക്കാർ ഭൂമി പട്ടയം നൽകുന്നതായിരുന്നു പദ്ധതി.എന്നാൽ ഈ പദ്ധതി കുടിയേറ്റ മുസ്‌ലിങ്ങൾക്കുള്ളതല്ല അവർ പൗരന്മാരാണ് പക്ഷേ തദ്ദേശീയരല്ല എന്നായിരുന്നു ശർമ്മ പറഞ്ഞത്. സംസ്ഥാനത്തെ മുസ്‌ലിം സമുദായക്കാരിൽ 63 ശതമാനവും കുടിയേറ്റക്കാരായ മിയ സമുദായക്കാരാണ്.

Eng­lish Summary:
Don’t send chil­dren to madras­sas, edu­cate them to become doc­tors, engi­neers, Assam CM gives con­di­tions to Mus­lim immigrants

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.