27 January 2026, Tuesday

സ്വാതന്ത്ര്യ സമരസേനാനിക്ക് 40 വര്‍ഷമായി പെന്‍ഷന്‍ നല്‍കിയില്ല; കേന്ദ്രത്തിന് പിഴയിട്ട് കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2023 9:55 pm

സ്വാതന്ത്രസമരസേനാനിയുടെ പെന്‍ഷന്‍ തട‌ഞ്ഞുവച്ചതിന് കേന്ദ്രത്തിന് 20,000 രൂപ പിഴ. 96കാരനായ സ്വതന്ത്ര സമരസേനാനി ഉത്തം ലാല്‍ സിങ്ങിന് 40 വര്‍ഷമായി പെന്‍ഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് പിഴയീടക്കാന്‍ ഉത്തരവിട്ടത്. കേന്ദ്രത്തിന്റെ സമീപനം തീര്‍ത്തും നിരുത്തരവാദപരമാണെന്നും കോടതി കുറ്റപ്പെടുത്തി.

ഉത്തം ലാല്‍ സിങ്ങിന്റെ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റേതാണ് ഉത്തരവ്. പിഴത്തുക ആറുമാസത്തിനുള്ളില്‍ ഹര്‍ജിക്കാരന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ പ്രകാരം 1980 മുതല്‍ സിങ്ങിന് അര്‍ഹമായ തുകയും ആറ് ശതമാനം പലിശ നിരക്കില്‍ 12 ആഴ്ചയ്ക്കുള്ളില്‍ സിങ്ങിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സ്വാതന്ത്രസമരസേനാനികള്‍ ഒഴുക്കിയ ചോരയും വിയര്‍പ്പും ആദരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ നടപ്പാക്കിയത്. എന്നാല്‍ 96 കാരനായ സ്വാതന്ത്ര്യ സമരസേനാനിയെ അര്‍ഹമായ തുക നേടിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.

ഹർജിക്കാരന്റെ പേര് ബിഹാർ സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ യഥാർത്ഥ രേഖകൾ കേന്ദ്ര സർക്കാരിന് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് കേന്ദ്ര സർക്കാരിന് നഷ്ടമായി. 2022 ല്‍ ബിഹാർ സർക്കാർ ഹർജിക്കാരന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വതന്ത്ര്യസമരസേനാനികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വേദനയുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Free­dom fight­er not paid pen­sion for 40 years; The court fined the cen­tral government
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.