19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 19, 2024
November 19, 2024
November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024

വിവാദം കടുത്തു: ‍എസ് സോമനാഥിന്റെ ആത്മകഥ പിൻവലിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
November 4, 2023 10:31 pm

ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പിന്‍വലിക്കുന്നു.
താൻ ഐഎസ്ആര്‍ഒ ചെയര്‍മാൻ ആവുന്നത് തടയാൻ മുൻ ചെയര്‍മാൻ കെ ശിവൻ ശ്രമിച്ചിരുന്നുവെന്ന ആത്മകഥയിലെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പിന്നീട് വിഷയത്തില്‍ സോമനാഥ് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എല്ലാ വ്യക്തികളും അവരുടെ സഞ്ചാരപാതയില്‍ നിരവധി തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുമെന്നും തന്റെ ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. 

ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഏതെങ്കിലും ഒരു പ്രധാന പദവിയിലെത്താനാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക എന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയിലും ഇത്തരം സംഭവങ്ങളാണ് എഴുതിയിരിക്കുന്നതെന്നും അതാരെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥ തല്‍ക്കാലം പിൻവലിക്കുന്നതായും സോമനാഥ് പിന്നീട് അറിയിച്ചു. 

Eng­lish Sum­ma­ry: Con­tro­ver­sy rages on: S Som­nath’s auto­bi­og­ra­phy is withdrawn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.