24 December 2025, Wednesday

Related news

July 2, 2025
June 10, 2025
September 27, 2024
September 24, 2024
September 3, 2024
January 17, 2024
November 5, 2023
November 4, 2023
September 30, 2023
September 29, 2023

സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം: ബികെഎംയു

Janayugom Webdesk
പട്ന
November 4, 2023 10:33 pm

സ്വകാര്യ മേഖലയിലെ ജോലികളിൽ സംവരണം നടപ്പിലാക്കണമെന്ന് ബികെഎംയു ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ കരാർ, താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, പട്ടിക ജാതി-പട്ടിക വര്‍ഗ വിഹിതം കുറയ്ക്കാതെ ദളിത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും സംവരണം നൽകുക, എസ്‌സി-എസ്‌ടി ഉപപദ്ധതി പുനഃസ്ഥാപിക്കുകയും അത് യഥാർത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും ചെയ്യുക, പുതിയ വിദ്യാഭ്യാസനയം റദ്ദാക്കുക, ഭരണകൂട കൊലപാതകങ്ങൾക്കെതിരെ നിയമം കൊണ്ടുവരിക, ഭൂപരിധി നിയമം രാജ്യവ്യാപകമായി നടപ്പിലാക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് കെ വി ഇന്ദുലാല്‍, ദിലീപ് എസ് എന്നിവര്‍ പങ്കെടുത്തു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജ, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് പ്രസിഡന്റ് ശുവം ബാനര്‍ജി, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാർ, ബികെഎംയു പ്രസിഡന്റ് എൻ പെരിയസാമി, ജനറൽ സെക്രട്ടറി ഗുൽസാർ സിങ് ഗോറിയ, വൈസ് പ്രസിഡന്റ് നാഗേന്ദ്ര നാഥ് ഓജ, കെ ഇ ഇസ്മായിൽ തുടങ്ങിയവര്‍ സംസാരിച്ചു. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി കെ കൃഷ്ണന്‍, എന്‍ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പേരാണ് കേരളത്തില്‍ നിന്നുള്ളത്. സമ്മേളനം ഇന്ന് സമാപിക്കും.

Eng­lish Sum­ma­ry: Reser­va­tion should be imple­ment­ed in pri­vate sec­tor too: BKMU
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.