തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണം അന്വേഷിക്കുന്ന ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി യോഗം മാറ്റിവെച്ചു. ആരോപണങ്ങളുടെ കരട് റിപ്പോർട്ട് പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള എത്തിക്‌സ് കമ്മിറ്റി യോഗം നവംബർ 9ലേക്ക് മാറ്റിവച്ചതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
എന്നാല്‍ യോഗം മാറ്റിവെച്ചതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ല. ബിജെപി എംപി വിനോദ് സോങ്കര്‍ അധ്യക്ഷനായ സമിതി നവംബർ 7ന് ഉച്ചക്ക് 12 ന് യോഗം ചേരുമെന്നായിരുന്നു വിവരങ്ങൾ.
15 അംഗ കമ്മിറ്റിയില്‍ ബിജെപിക്കാണ് ഭൂരിപക്ഷമുള്ളത്. നവംബർ രണ്ടിന് മഹുവ കമ്മിറ്റി മുമ്പാകെ ഹാജരാകുകയും കമ്മിറ്റി ചെയര്മാന് നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് ചോദ്യംചെയ്യലില്‍ നിന്ന് രോഷാകുലയായി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
English Summary:Allegation of bribery for questioning; Lok Sabha Ethics Committee meeting adjourned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.