10 February 2026, Tuesday

Related news

February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026
January 22, 2026

തെലങ്കാന: സിപിഐ കോട്ടഗുഡെം മണ്ഡലത്തില്‍

Janayugom Webdesk
ഹൈദരബാദ്
November 6, 2023 9:50 pm

തെലങ്കാന നിയമസഭാ തെരഞ്ഞെുപ്പില്‍ സിപിഐ, കോണ്‍ഗ്രസ് സഖ്യം സീറ്റ് ധാരണയായി. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടഗുഡെം മണ്ഡലത്തില്‍ സിപിഐ മത്സരിക്കും. ഇതിന് പുറമേ രണ്ട് എംഎല്‍സി സീറ്റുകളും സിപിഐക്ക് ലഭിക്കും. സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവുവാണ് സിപിഐ സ്ഥാനാര്‍ത്ഥി. 2009ല്‍ ഇവിടെ നിന്നുള്ള നിയമസഭാംഗമായിരുന്നു സാംബശിവറാവു. ബിആര്‍എസിലെ വി വെങ്കിടേശ്വര റാവുമാണ് എതിരാളി. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലായിരത്തോളം വോട്ടിനാണ് ഇവിടെ ജയിച്ചത്.

ഇന്നലെ സിപിഐ ആസ്ഥാനമായ മഖ്ദൂം ഭവനിലാണ് ഇരുകക്ഷികളും സഖ്യമായി മത്സരിക്കുന്ന വിവരം നേതാക്കള്‍ അറിയിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ രേവനാഥ് റെഡ്ഡി, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, അസീസ് പാഷ, സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു എന്നിവര്‍ സന്നിഹിതരായിരുന്നു.

Eng­lish Sum­ma­ry: Koth­agu­dem seat to CPI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.