23 May 2024, Thursday

Related news

May 16, 2024
May 13, 2024
May 9, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024

പടക്കം പൊട്ടിക്കല്‍ മാനദണ്ഡം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2023 11:19 pm

പടക്കം പൊട്ടിക്കല്‍ സംബന്ധിച്ച് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി. പടക്കങ്ങളുടെ വില്പനയും വാങ്ങലും രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവ് വിശദീകരിച്ചത്.

പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി-രാഷ്ട്ര തലസ്ഥാന മേഖലകളില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ മാത്രമാണ് അത് കോടതിയുടെ ഉത്തരവാദിത്തമായി മാറുന്നതെന്ന തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് സുന്ദരേശ് നിരീക്ഷിച്ചു.

ഉത്സവ സമയങ്ങളില്‍ അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കലാണ് സുപ്രധാനമെന്നും ബെഞ്ച് വ്യക്തമാക്കി. പടക്കം പൊട്ടിക്കുന്നതിനുള്ള സമയക്രമം ഉള്‍പ്പെടെ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും പാലിക്കണം. വിഷയത്തില്‍ 2021 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിരവധി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി മുന്നോട്ടു വച്ചിരുന്നു. നിരോധിത രാസവസ്തു ബേരിയം സോള്‍ട്ട് ഉപയോഗിച്ചുള്ള പടക്കങ്ങളുടെ നിരോധനം, ഹരിത പടക്കങ്ങള്‍ക്ക് അനുമതി ഉള്‍പ്പെടെ 2018 ലെ സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചുള്ള ഉത്തരവാണ് പുതിയതായി പുറപ്പെടുവിച്ചത്.

Eng­lish Sum­ma­ry: Fire­works stan­dards are applic­a­ble to all states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.