ഇസ്രയേല്‍-ഹമാസ് യുദ്ധം കൊടിയ നാശം വിതച്ച ഗാസയിലെ 70 ശതമാനം ജനങ്ങളും അഭയാര്‍ത്ഥികള്‍. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണം വടക്കന്‍ ഗാസയില്‍ അവശേഷിക്കപ്പെട്ട ജനങ്ങളെയും തെക്കന്‍ ഗാസയിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കി. ഗാസയെ രണ്ടായി വിഭജിച്ചുവെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇന്നലെയും വെള്ള പതാകകളുമായി തെക്കന്‍ ഗാസയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം തുടര്‍ന്നു. 23 ലക്ഷം ജനസംഖ്യയുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമ, കര ആക്രമണങ്ങളില്‍ 50 ശതമാനത്തിലധികം ഭവനങ്ങളും നശിപ്പിക്കപ്പെട്ടു. 10 ശതമാനം ഭവനങ്ങള്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. 62 ശതമാനം ആരോഗ്യ സംവിധാനങ്ങളും നിലച്ചു.
യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തി ജനവാസകേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും പള്ളികള്‍ക്കും എതിരായ വ്യോമാക്രമണം ഇസ്രയേല്‍ സൈന്യം തുടരുകയാണ്. അർബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന അൽ റൻതീസി ചിൽഡ്രൻസ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നൽകി. ആശുപത്രിയിലുള്ളവർ ഉടൻ ഒഴിയണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫ ആശുപത്രിയിലേക്കുള്ള പ്രധാന റോഡുകളും ഇസ്രയേൽ ബോംബിട്ട് തകർത്തിട്ടുണ്ട്.
അതേസമയം ലെബനനില്‍ നിന്നും ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റാക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചശേഷം ഇന്നലെ വരെ ഇസ്രയേല്‍ ഗാസയില്‍ 30,000 ടണ്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചുവെന്നാണ് കണക്ക്. യുദ്ധത്തില്‍ ഇതുവരെ 10,300 ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 4,104 കുട്ടികളും 2,641 സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ഭാഗത്ത് 1,600 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: Israel-Hamas war
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.