പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മഴവെള്ളപ്പാച്ചില്‍ അനങ്ങൻ മലയ്ക്ക് മുകളിൽ നിന്നും വെള്ളം താഴ്വാര മേഖലയിലേക്ക് ശക്തിയാർജ്ജിച്ച് കുത്തിയൊഴുകുകയായിരുന്നു. പ്രദേശത്തെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ശക്തമായ വെള്ളപ്പാച്ചിലിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പ്രദേശത്ത് ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്കൂളുകൾ വിട്ട നേരമായതിനാൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്ര ബുദ്ധിമുട്ടിലായി. അനങ്ങൻ മലയുടെ വിവിധ ഭാഗങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
English Summary:Strong mountain flash near Ottapalam; Many houses were damaged
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.