പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ യുവാക്കൾ പിടിയിലായി. വർക്കല ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര മഞ്ചമൂല സരോജ മന്ദിരത്തിൽ ബിജു (22) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴിയാണ് യുവാവ് പരിചയപ്പെട്ടത്. അപ്പുവിന്റെ പ്രലോഭനങ്ങളിൽ വീണ പെൺകുട്ടിയെ ഒന്നിന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു.
പെൺകുട്ടിയെ കാണ്മാനില്ല എന്ന രക്ഷാകർത്താക്കളുടെ പരാതിയിന്മേൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കവെയാണ് മൂവരും നെടുമങ്ങാട് ഉണ്ടെന്നുള്ള രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ പിടികൂടി. പ്രതികളെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റുചെയ്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
English Summary:Youth arrested for abducting girl in Varkala by pretending to be in love
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.