7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

രാജസ്ഥാനില്‍ കൊടും ക്രൂരത; നാലുവയസുകാരിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു

Janayugom Webdesk
ജയ്പൂര്‍
November 11, 2023 11:37 pm

രാജസ്ഥാനില്‍ നാലുവയസുള്ള ദളിത് പെണ്‍കുട്ടിക്ക് നേരെ കൊടുംക്രൂരത. രാജസ്ഥാനിലെ ദൗസയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ എഎസ്‌ഐ ഭൂപേന്ദ്ര സിങ്ങിനെ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ഭൂപേന്ദ്ര സിങ് താന്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് പീഡനത്തിനിരയാക്കിയത്. 

സംഭവത്തില്‍ സംസ്ഥാനമൊട്ടാകെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദൗസ നിവാസികള്‍ മുദ്രാവാക്യങ്ങളുമായി രാഹുവാസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസിന് ഔദ്യോഗികമായി കൈമാറുന്നതിന് മുമ്പ് പ്രതിയായ ഭൂപേന്ദ്ര സിങ്ങിനെ ജനക്കൂട്ടം മര്‍ദിക്കുകയും ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും രാജസ്ഥാൻ ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.

Eng­lish Sum­ma­ry: Extreme bru­tal­i­ty in Rajasthan; A four-year-old girl was giv­en alco­hol and ra ped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.