13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 12, 2025
April 6, 2025
April 3, 2025
April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025

വിലങ്ങാട് — വയനാട് ചുരമില്ലാ ബദൽ റോഡ് ; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണ്ണടയ്ക്കുന്നു

അനില്‍കുമാര്‍ ഒഞ്ചിയം
 കോഴിക്കോട്
November 12, 2023 9:47 pm

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചുരമില്ലാ ബദല്‍ റോഡ് എന്ന മലയോര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം ഫയലിലൊതുങ്ങുന്നു. വനഭൂമി വിട്ടുകിട്ടുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതിക്ക് വിലങ്ങുതടിയാവുന്നത്. വയനാട്ടിലേക്കുള്ള യാത്ര അനുദിനം ദുരിതമായി തീരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോത്ത് നിന്ന് ആരംഭിക്കുന്ന ചുരമില്ലാത്ത ബദൽ റോഡിനു വേണ്ടി മുറവിളി ശക്തമാകുന്നത്. നിലവിലുള്ള താമരശ്ശേരി ചുരം റോഡിലും പക്രതളം ചുരം റോഡിലും ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാവുകയാണ്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.

കോഴിക്കോട് — വയനാട് ജില്ലാ അതിർത്തിയിലെ മലയോരനിവാസികളുടെ ചിരകാല സ്വപ്നമാണ് ചുരമില്ലാത്ത ബദൽ റോഡ്. കേരളത്തിന്റെ വികസന നേട്ടങ്ങളിൽ സ്ഥാനം പിടിച്ച മലയോര ഹൈവേയിലും ഈ റോഡ് ഇടം പിടിച്ചില്ല. വിലങ്ങാട് മഞ്ഞക്കുന്ന് വഴിയാണ് മലയോര ഹൈവേ കടന്നുപോയത്. വിലങ്ങാട് പാനോത്ത് നിന്ന് ആറു കീലോമീറ്റർ സഞ്ചരിച്ചാൽ ചുരമില്ലാതെ വയനാട് ജില്ലയിലെ കുഞ്ഞോത്ത് എത്തിച്ചേരാം. ഇപ്പോൾ ഇവിടെ ആറ് മീറ്റർ വീതിയിൽ ചെമ്മണ്‍ പാത നിലവിലുണ്ട്. ഇതു വഴി റോഡ് നിർമ്മിച്ചാൽ കോഴിക്കോട് ‑വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത സഞ്ചാരപാത ഒരുക്കാം.

നിലവിൽ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിനും പക്രതളം ചുരം റോഡിനും അറ്റകുറ്റപ്പണികൾക്കായി വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ മൂന്നിലൊന്ന് ചെലവില്ലാതെ ബദൽ റോഡ് യാഥാർത്ഥ്യമാക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം വയനാട്ടിലേക്ക് സുരക്ഷിതമായ ഗതാഗത സൗകര്യവുമൊരുങ്ങും. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുങ്കിച്ചിറ വഴിയാണ് വിലങ്ങാട്-കുഞ്ഞോം ബദൽ റോഡ് കടന്നുപോകുന്നത്. ഇതുവഴിയുള്ള റോഡ് വികസനം ഇരു ജില്ലകളിലേയും ടൂറിസം വികസനത്തിനും ഗുണകരമാണ്. നിലവിലുള്ള എട്ട് കിലോമീറ്റർ റോഡിൽ 2.67 കിലോമീറ്റർ മാത്രമാണ് വനഭൂമിയിലൂടെ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുത്തു നൽകാമെന്ന് വാണിമേൽ (കോഴിക്കോട്), തൊണ്ടർനാട് (വയനാട്) ഗ്രാമ പഞ്ചായത്തുകൾ വ്യക്തമാക്കിയിട്ടുണ്ട്.

വനസംരക്ഷണ നിയമ ഭേഗതി പ്രകാരം പൊതു ആവശ്യങ്ങൾക്കു വേണ്ടി വനഭൂമി ഏറ്റെടുക്കാമെന്നതും ബദൽ റോഡിന് അനുകൂലമാണ്. ബദൽ റോഡ് വഴി വിലങ്ങാടുമായി ബന്ധിപ്പിച്ചാൽ വയനാട്ടുകാർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ദൈർഘ്യം കുറഞ്ഞ സഞ്ചാര പാതയും ലഭ്യമാകും. നിലവിൽ വിലങ്ങാട് നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റല്ലൂർ വഴി കൊട്ടിയൂരിനടുത്ത നെടുംപൊയിലെത്താം. വടക്കേ മലബാറിന്റെ റെയിൽവെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന തല്ലശ്ശേരി- മൈസൂർ റെയിൽപാതയ്ക്കും ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായി കണ്ടെത്തിയതും വിലങ്ങാട് പാനോം വഴിയുള്ള പാതയാണ്. സ്വാതന്ത്യ സമര കാലഘട്ടത്തിൽ പഴശ്ശിരാജ ഇതുവഴിയാണ് പടയോട്ടം നടത്തിയതെന്നും ചരിത്ര രേഖകളിൽ പരമാർശിക്കുന്നുണ്ട്. നാദാപുരത്തിന്റെ മാറിമാറിവന്ന ജനപ്രതിനിധികള്‍ പദ്ധതിക്കുവേണ്ടി വര്‍ഷാവര്‍ഷം നിവേദനങ്ങള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനുനേരെ കണ്ണടക്കുകതന്നെയാണ്.

Eng­lish Sum­ma­ry: wayanad vilan­gad road
You may also like this video

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.