14 January 2026, Wednesday

Related news

January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം; മകന്റെ മർദനമേറ്റ് അമ്മ മരിച്ചു, അച്ഛനും മരിച്ച നിലയില്‍

Janayugom Webdesk
പാലക്കാട്
November 15, 2023 6:01 pm

പാലക്കാട് കാടാങ്കോട് രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻക്കാവ് സ്വദേശികളായ അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകൻ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളേയും മദ്യലഹരിയിലായിരുന്ന അനൂപ് മർദിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: moth­er beat­en to death by son in palakkad
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.