23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
November 18, 2023 10:39 am

കോഴിക്കോട് ബാലുശേരിയില്‍ രാത്രി സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പൊലീസുകാരെ മര്‍ദിച്ചു. സംഭവത്തില്‍ ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ശേഷം താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. അതിന് പിന്നാലെ ഇവര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‌തെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. എന്നാല്‍ സംഘം രാത്രി വീണ്ടും സ്റ്റേഷനിലെത്തി ബഹളം തുടര്‍ന്നു.

മൂന്നാം തവണ കുറെക്കൂടി രൂക്ഷമായി രീതിയിലാണ് മൂന്നംഗസംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. മതില്‍ ചാടി അകത്ത് കടന്ന സംഘം എസ്‌ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ പിടിച്ച് ലോക്കപ്പില്‍ ഇടുകയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയുമായിരുന്നു. രാത്രി തന്നെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Police offi­cers were beat­en; A three-mem­ber gang was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.