20 December 2025, Saturday

Related news

July 31, 2025
June 18, 2025
December 20, 2024
February 3, 2024
December 5, 2023
November 28, 2023
November 27, 2023
November 27, 2023
November 27, 2023
November 27, 2023

കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിരക്കില്‍ പെട്ട് മരിച്ച നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു

Janayugom Webdesk
കൊച്ചി
November 25, 2023 9:49 pm

കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാല്  വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇതരസംസ്ഥാന വിദ്യാര്‍ത്ഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്.

കളമശേരി കുസാറ്റിൽ ഗാനസന്ധ്യക്കിടെയുണ്ടായി തിക്കിലും തിരക്കിലും പെട്ട് നാല്‌ വിദ്യാർത്ഥികളാണ് മരിച്ചത്. രണ്ട്‌ 40ൽ അധികം വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. ശനി വൈകിട്ട്‌ ഏഴോടെയായിരുന്നു ദുരന്തം. എൻജിനിയറിങ്‌ ഡിപ്പാർട്‌മെന്റിന്റെ ടെക്‌ഫെസ്‌റ്റിന്റെ ഭാഗമായാണ്‌ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഗാനസന്ധ്യ സംഘടിപ്പിച്ചത്‌. മഴ പെയ്തതോടെ കൂടുതല്‍പ്പേര്‍ ഓടിക്കേറിയതോടെയാണ് അപകടമുണ്ടായത്.

Eng­lish Sum­ma­ry: cusat acci­dent death
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.