കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും ബന്ധമില്ലെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിനും സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരുമായി ബന്ധപ്പെട്ട് ശ്രീകണ്ഠേശ്വരത്ത് കാർ വാഷിലും പരിശോധന നടത്തിവരികയായിരുന്നു. കാര്‍ വാഷിങ് സെന്റര്‍ ഉടമ അടക്കം മൂന്നുപേരെ വിവരശേഖരണത്തിനായി കസ്റ്റഡിയിലെടുത്തത്.
ഇത് ഓയൂരില്‍ സിസിടിവിയില്‍ കണ്ട കാറല്ലെന്നാണ് നിഗമനം. കാറുടമയെയും മറ്റ് രണ്ടുപേരെയും ഉടന്‍ വിട്ടയയ്ക്കും. അതേസമയം പൊലീസില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബാലാവകാശ കമ്മിഷന് അധ്യക്ഷന്‍ കെ വി മനോജ് പറഞ്ഞു.
അതേസമയം പൈസ ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനെ വിളിച്ച സ്ത്രീയുടേത് തെക്കൻ ഭാഷ ശൈലിയാണെന്ന വിലയിരുത്തലിൽ തെക്കൻ ജില്ലകളിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലാകെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കാൻ നിർദേശമുണ്ട്.
English Summary: Kidnapping incident; The police said that those who were taken into custody are not related
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.