കൊല്ലം ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഒരു രേഖാ ചിത്രം കൂടി പുറത്തു വിട്ടു. സംഘത്തിന്റെ ഭാഗമാണെന്ന് സംശയക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതും ഫോൺ വിളിച്ചതും ഉപേക്ഷിച്ചതുമടക്കമുള്ള കാര്യങ്ങളിൽ ഒരു സ്ത്രീയുടെ പങ്ക് വ്യക്തമാണ്. ഈ സംഭവത്തിനു പിന്നിലെ പ്രധാന കണ്ണി ഈ സ്ത്രീയാവാം എന്നും അന്വേഷണസംഘം സംശയിക്കുന്നു.
കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും തട്ടിക്കൊണ്ടു പോയവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ അനുമാനം. അതുകൊണ്ടുതന്നെ വ്യക്തിപരമായ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന സംശയവും ബലപ്പെടുന്നുണ്ട്. തട്ടിക്കൊണ്ടു പോയ സമയത്ത് മയങ്ങുന്നതിനായി കുട്ടിക്ക് മരുന്നു നൽകിയിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.
എന്നാൽ ഇതിനു പിന്നിൽ ഒന്നിലധികം സ്ത്രീകളുടെ സാന്നിധ്യം ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള 30 സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും അബിഗേൽ ഇതിൽ ആരെയും അഭികേൽ തിരിച്ചറിഞ്ഞിട്ടില്ല. പിന്നാലെയാണ് പ്രതിയുടേതെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം പുറത്തു വിട്ടത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെങ്കിലും കുട്ടി ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നും അതിനാല്‍ മൊഴിയെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുട്ടിയുടെ ആരോഗ്യനില പരിഗണിച്ചുമാത്രമേ എടുക്കുകയുള്ളൂവെന്നും അന്വേഷണസംഘം പറയുന്നു.
English Summary: kollam child missing case; another look out notice issued
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.