സംഭരിച്ച നെല്ലിന്റെ പണം ഇക്കുറിയും പി ആര്‍ എസ് വായ്പ ആയി നൽകുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 792 കോടി രൂപ ആണ് കേന്ദ്രം നൽകാൻ ഉള്ളത്. അത് കാരണം ഉള്ള കാലതാമസം ഒഴിവാക്കാൻ ആണ് പി ആർ എസ് വഴി വായ്പ ആയി നൽകുന്നത്. നെല്ല് സംഭരിച്ച് ഒരു മാസത്തിന് മുൻപ് തന്നെ പണം നൽകാൻ ആണ് ശ്രമം.
പാലക്കാട് 36,000ത്തോളം മെട്രിക് ടൺ നെല്ല് സംഭരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു. 22835 കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ പണം പി ആര്‍ എസ് വായ്പ വഴി നൽകും. കഴിഞ്ഞ സീസണിലെ പിഴവ് ആവർത്തിക്കാതിരിക്കാൻ ആണ് നേരത്തെ തന്നെ ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
English Summary: The money for stored paddy will be given as PRS loan again: Minister G R Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.