2 February 2026, Monday

Related news

February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025
October 17, 2025

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പിടിയിലായത് പത്മകുമാറും ഭാര്യയും മകളും

Janayugom Webdesk
ആടൂര്‍
December 1, 2023 6:07 pm

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായത് ചാത്തന്നൂര്‍ മാമ്പള്ളികുന്നത്ത് കെ.ആര്‍ പത്മകുമാറും കുടുംബവുമാണെന്ന് വിവരം. പത്മകുമാറിന്റെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പിടികൂടിയത്. ഇവരെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുമാണ് പിടികൂടിയത്.

എന്നാല്‍ ഭാര്യയ്ക്കും മകള്‍ക്കും സംഭവത്തില്‍ ബന്ധമില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. ഇയാള്‍ എന്‍ജിനീയറിംഗ് ബിരുദദാരിയാണ്. അടൂര്‍ എകെപി ക്യാമ്പില്‍ പത്മകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.

തെങ്കാശിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുട്ടിയെ കാര്‍ട്ടൂണ്‍ കാണിച്ച ലാപ്പ്‌ടോപിന്റെ ഐപി നമ്പര്‍ ലഭിച്ചതില്‍ നിന്നാണ് പത്മകുമാറിലും കുടുംബത്തിലേക്ക് പൊലീസ് എത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്ന് മാരുതി ഡിസൈയര്‍ കാറും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ആശ്രാമത്തെത്തിച്ച നീല കാറിലും ഇയാളുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക തര്‍ക്കം എന്നു പറയുമ്പോള്‍ എന്താണെന്ന വ്യക്തമായ വിവരം പുറത്തുവരാനുണ്ട്.

Eng­lish Sum­ma­ry: three accused cus­tody oyoor child kid­nap­ing case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.