21 May 2024, Tuesday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു, കടബാധ്യത അഞ്ച് കോടി

Janayugom Webdesk
അടൂർ
December 2, 2023 1:42 pm

കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ കുട്ടിയും സഹോദരനും തിരിച്ചറിഞ്ഞു. ഇരുവരെയും അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ചിരുന്നു. സഹോദരിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നത് പ്രതികളാണെന്ന് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം അടൂര്‍ ക്യാമ്പില്‍ നിന്നും പുറത്തേക്ക് കൊണ്ട് വന്ന പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മുഖം മൂടിയാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്. അതീവ സുരക്ഷയും പൊലീസ് സജ്ജമാക്കിയിരുന്നു.തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതികളെ കണ്ട് കൂകിവിളിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കൊട്ടാരക്കര കോടതിയിലെത്തിക്കും. 

പെട്ടെന്ന് 10 ലക്ഷം രൂപയുടെ ആവശ്യം വന്നതുകൊണ്ടാണ് പ്രതികള്‍ തട്ടികൊണ്ടുപോകല്‍ പദ്ധതിയിട്ടതെന്ന് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് കോടിയോളം രൂപയാണ് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തട്ടികൊണ്ടുപോകല്‍ പദ്ധതിയിട്ടത് സിനിമ കണ്ട്. ദൃശ്യം മോഡലാണ് പൊലീസിനെ വെട്ടിക്കുന്ന തന്ത്രങ്ങള്‍ പ്രതികള്‍ പഠിക്കാന്‍ ശ്രമിച്ചത്. 

യാത്രയ്ക്കിടെ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് മാറ്റുകയും ചെയ്തിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കൈയില്‍ സൂക്ഷിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് തട്ടികൊണ്ടുപോകലിന് പദ്ധതിയിട്ടത്. പ്രശ്നമെന്ന് കണക്കാക്കി കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും, അനിത കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. തുടര്‍ന്നാണ് തമിഴ്നാട്ടിലേക്ക് കടന്നത്. അതേസമയം കുട്ടിയുടെ അച്ഛന് കേസുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

Eng­lish Summary:Kidnapping inci­dent of six-year-old girl; The boy iden­ti­fied the accused and the debt was Rs 5 crore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.