26 December 2025, Friday

Related news

December 26, 2025
December 26, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025

തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചന്ദ്രശേഖരറാവു സമീപിച്ചതായി ഡി കെ ശിവകുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2023 2:52 pm

തെലങ്കാനമുഖ്യമന്ത്രിയും, ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖരറാവു സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ സമീപിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ അറിയിച്ചതായും ശിവകുമാര്‍ പറഞ്ഞു.തെലങ്കാനയില്‍ കോണ്‍ഗ്രസ് നല്ല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമന്നും ശിവകുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തെലങ്കാനയില്‍ താന്‍ പ്രവര്‍ത്തിച്ചത് എന്‍റെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണ്. കര്‍ണാടക നിയമസബാ തെരഞ്ഞെടുപ്പ് സമയത്ത് തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. അതിനാല്‍ താനും തെലങ്കാനയില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റാന്‍ ശക്തമായി പ്രവര്‍ത്തിച്ചു.

ഫലം വന്നതിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഒരു പ്രശ്നവുമില്ല. പാര്‍ട്ടിക്ക് ഒരു ഭീഷണിയുമില്ല, ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, കോണ്‍ഗ്രസ് അനായാസം വിജയിക്കുമന്നും ശിവകുമാര്‍ പറഞ്ഞു. പലരും പാർട്ടിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തുണ്ട്. ബിആർഎസ് നേതാക്കള്‍ പലരും തന്നെ വിളിച്ചതായി കോൺഗ്രസ് നേതാവ് രേണുക ചൗധരി നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ശിവകുമാറിന്‍റെ വെളിപ്പെടുത്തലും .

ബിആർഎസ് കഴിഞ്ഞ തവണ ഞങ്ങളുടെ 12 എം‌എൽ‌എമാരെ കൊണ്ടുപോയി. , എന്നാൽ ഇത്തവണ അവരുടെ ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരാതിരിക്കാൻ അവർ ശ്രമിക്കേണ്ടിവരും. ഞങ്ങളുടെ നേതാക്കളെ നിരന്തരം വിളിക്കുന്നവരുണ്ട്. തനുമായും പലബിആര്‍എസ് നേതാക്കളും ആശയവിനിമയം നടത്താറുണ്ടെന്നും രേണുക പറഞ്ഞു. 

Eng­lish Summary:
DK Sivaku­mar said that Chan­drasekhara Rao approached him to form the gov­ern­ment in Telangana

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.