22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 2, 2024
August 5, 2024
June 20, 2024
May 3, 2024
April 30, 2024
April 24, 2024
March 13, 2024
March 2, 2024
February 5, 2024
December 14, 2023

നിമിഷപ്രിയയുടെ മോചനം; രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കണം, കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2023 9:08 pm
യെമനില്‍ വധശിക്ഷ വിധിച്ച്‌ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ യെമനിലേക്ക് പോകണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി.  ബ്ലഡ് മണി നല്‍കി മോചനം സാധ്യമാക്കണമെന്ന ആവശ്യത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ മന്മീത് പ്രീതം സിങ് അറോറ ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13ന് യെമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.
നിമിഷ പ്രിയയെ മോചിപ്പിക്കാനായി യെമനില്‍ നേരിട്ട് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികള്‍ ഇല്ലെന്നും മന്ത്രാലയം പറയുന്നു.
സുരക്ഷാ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തത്കാലം യാത്ര ചെയ്യരുതെന്നും മറുപടിയിലുണ്ട്. നിമിഷപ്രിയയുടെ കുടുംബം യെമന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ പറയുന്നു.
Eng­lish Sum­ma­ry: Nimi­shipriya’s release; Del­hi High Court tells Cen­ter to report stand with­in two days
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.