15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 14, 2024
October 8, 2024
October 8, 2024
September 25, 2024
September 18, 2024
September 18, 2024
September 2, 2024
August 26, 2024
August 5, 2024

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്താത്തത് എന്ത്? ചോദ്യം ചെയ്ത് പ്രതിപക്ഷം

റെജി കുര്യന്‍
ന്യൂഡല്‍ഹി
December 5, 2023 11:09 pm

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്താത്തത് സഭയില്‍ ചോദ്യം ചെയ്ത് പ്രതിപക്ഷം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് അനുച്ഛേദം 370 ഇല്ലാതാക്കിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ വിഷയവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലുകളുടെ നിയമ സാധുതയും പ്രതിപക്ഷം ലോക്‌സഭയില്‍ ഉന്നയിച്ചു.

ജമ്മു ആന്റ് കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍, ജമ്മു ആന്റ് കശ്മീര്‍ സംവരണ ഭേദഗതി ബില്‍ എന്നിവയാണ് ഇന്ന് ലോക്‌സഭ ചര്‍ച്ചയ്ക്കെടുത്തത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടി ന്യായീകരിച്ചും കശ്മീരിലെ സ്ഥിതിഗതികളിലുണ്ടായ പുരോഗതിയും ഭരണപക്ഷ ബെഞ്ച് മുന്നോട്ടു വച്ചപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇത്തരമൊരു നിയമ ഭേദഗതിക്കുള്ള സാധ്യതകളെക്കുറിച്ചുള്ള സംശയമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബില്ലുകളിലുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.

രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നിലപാടുകളുമാണ് രാജ്യസഭയില്‍ പ്രതിപക്ഷം ആയുധമാക്കിയത്. തൃണമൂല്‍ അംഗം ഡെറിക് ഓ ബ്രയാന്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അനുമതി നല്‍കി. ഉച്ചതിരിഞ്ഞ് ഈ വിഷയമാണ് ചര്‍ച്ചയ്ക്ക് എടുത്തത്. സര്‍ക്കാരിന്റെ സാമ്പത്തിക വീഴ്ചകള്‍ പ്രതിപക്ഷം അക്കമിട്ട് നിരത്തിയപ്പോള്‍ സാമ്പത്തിക മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളാണ് ട്രഷറി ബഞ്ചുകളില്‍ നിന്നും ഉയര്‍ന്നത്. ചര്‍ച്ച ഇന്നും തുടരും.

രാവിലെ സമ്മേളിച്ച പാര്‍ലമെന്റിന്റെ ഇരു സഭകളും ചോദ്യവേളയും ശൂന്യവേളയും പിന്നിട്ട് ഉച്ചതിരിഞ്ഞാണ് ചര്‍ച്ചകളിലേക്ക് നീങ്ങിയത്. ഭരണ‑പ്രതിപക്ഷ വാക്കേറ്റങ്ങളും തര്‍ക്കങ്ങളും ഇരു സഭകളിലും ഇന്നലെ കാര്യമായി പ്രതിഫലിച്ചില്ലെന്നത് ശ്രദ്ധേയം.

Eng­lish Sum­ma­ry: Why not hold elec­tions in Jam­mu and Kash­mir? Ques­tioned by the opposition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.