10 January 2026, Saturday

Related news

January 8, 2026
December 19, 2025
November 23, 2025
November 22, 2025
November 21, 2025
October 14, 2025
September 28, 2025
September 20, 2025
September 19, 2025
September 18, 2025

നവകേരള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഷൂ എറിഞ്ഞു

Janayugom Webdesk
കൊച്ചി
December 10, 2023 9:35 pm

പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിലെ നവകേരള സദസ് അവസാനിപ്പിച്ചതിന് ശേഷം കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം നടന്നത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തിൽ നാല് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തെ ആക്രമിച്ച സംഭവത്തെ കുറിച്ച് കോതമംഗലത്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു.

പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം. ഇതിന് ശേഷമായിരുന്നു ബസിന് നേരെ ഷൂ എറിഞ്ഞത്. വാഹനത്തിന് നേരെ ആക്രമണം നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോതമംഗലത്തുവച്ച് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരെയുള്ളൂ എറിയാൻ വരുന്നവരെന്നും പിണറായി വിജയൻ പറഞ്ഞു. 

Eng­lish Sum­ma­ry: Youth Con­gress mem­bers threw shoes at Navak­er­ala bus

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.