12 വര്‍ഷത്തിന് ശേഷം ഒരു ജോഡി സൈബീരിയൻ കടുവകളെ സ്വന്തമാക്കി ഡാര്‍ജിലിങ്ങിലെ പത്മജ നായിഡു ഹിമാലയൻ സുവോളജിക്കല്‍ പാര്‍ക്ക്. മൃഗങ്ങളെ കൈമാറ്റം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് 12 വര്‍ഷത്തിന് ശേഷം സൈബീരിയൻ കടുവകള്‍ ഇന്ത്യയിലെത്തിയത്. ചുവന്ന പാണ്ടകള്‍ക്ക് പകരമായാണ് സൈപ്രസില്‍ നിന്ന് ലാറ, അകാമാസ് എന്നീ ഒന്നര വയസ് പ്രായമുള്ള കടുവകളെ കൈമാറ്റം ചെയ്തത്.
ഒരു മാസം കടുവകളെ ക്വാറന്റൈനില്‍ നിരീക്ഷിക്കും. ഇതിന് ശേഷമാകും ഇവരെ പ്രദര്‍ശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടുവകളാണ് സൈബീരിയൻ കടുവകള്‍. ഇവയ്ക്ക് 300 കിലോ ഭാരവും 10 അടി നീളവുമുണ്ടാകും. ഐയുസിഎന്നിന്റെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് സൈബീരിയൻ കടുവകള്‍.
English Summary:Two Siberian tigers to India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.