കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്ത് 20 വാർഡ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത് എൽഡിഎഫ്. വിലങ്ങറ വാർഡ് മെമ്പറായി സിപിഐയിലെ ഹരിതാ അനിൽ തെരഞ്ഞെടുക്കപ്പെട്ടു. 69 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
ബിജെപി പഞ്ചായത്ത് അംഗം എം ഉഷ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ബിജെപി പിന്തുണയോടെയായിരുന്നു ഉമ്മന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നത്.കൊറ്റങ്കര പഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ജയം.
സിപിഐ( എം)ലെ സ്ഥാനാർഥി എസ് ശ്യാംകുമാർ 67 വോട്ടുകൾക്ക് വിജയിച്ചു. ശ്യാംകുമാർ 549 വോട്ടും യുഡിഎഫ് സ്ഥാനാർഥി റഹീം ഖാൻ 482 വോട്ടും ബിജെപി സ്ഥാനർഥി രവീന്ദ്രൻപിള്ള 208 വോട്ടും നേടി. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ദേവദാസ് മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
English Summary:
Haritha Anil of CPI captured Oommennoor panchayat 20th ward of Kottarakkara from BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.