23 January 2026, Friday

Related news

January 23, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025

ഉണ്ണിരാജ നായകനാകുന്ന പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം; ചിത്രീകരണം പുരോഗമിക്കുന്നു

Janayugom Webdesk
December 14, 2023 11:23 am

നടൻ ഉണ്ണിരാജ ആദ്യമായി നായകനാകുന്ന മലയാള സിനിമ പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വയനാടിന്റെ വിവിധ ഭാഗങ്ങളിലാണ് ഷൂട്ടിംഗ് .പ്രധാന കഥാപാത്രമായ പുഷ്പാംഗദനായി ഉണ്ണിരാജ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നു. 

കഥ, സംവിധാനം സുരേന്ദ്രൻ പയ്യാനക്കൽ. ചീങ്കല്ലേൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത ശില്പി ജോസ് കൂട്ടക്കരയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഛായാഗ്രഹണം :അഷ്‌റഫ്‌ പാലാഴി, ഗാനരചന: ഗിരീഷ് ആമ്പ്ര, രാജീവ്‌ ചേമഞ്ചേരി, സംഗീതം- പശ്ചാത്തല സംഗീതം :ശ്രീജിത്ത്‌ റാം, ചമയം :പ്രബീഷ് കോഴിക്കോട്, വസ്ത്രാലങ്കാരം : രാജൻ തടായിൽ, കല :വിനയൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹാഷിം സക്കീർ നീലാടൻ, പ്രൊഡക്ഷൻ ഡിസൈനർ :ശ്രീജിത്ത്‌ പനമരം, പ്രൊഡക്ഷൻ കൺട്രോളർ :രൂപേഷ് വെങ്ങളം, പ്രൊഡക്ഷൻ മാനേജെഴ്സ് :വിഷ്ണു ഒ. കെ, അമീർ സുഹൈൽ, സ്റ്റിൽസ് :കൃഷ്ണദാസ് വളയനാട്, ഡിസൈൻ :ഷാജി പാലോളി, പി. ആർ. ഒ :താര കണ്ണോത്ത്.

സി . എം. ജോസ്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, രമേഷ് കാപ്പാട്, മണവാളൻ ശ്രീജിത്ത്‌, ജോസഫ് ധനൂപ്, ഗിനീഷ് ഗോവിന്ദ്, നിമിഷ ബിജോ, നിധിഷ, റീന പയ്യനാട്ട് , ബിന്ദു ബാല തീരുവള്ളൂർ, ബീന , അനഘ, അനു ബിജോയ്‌, കൃഷ്ണ ആർ. എസ്, വിലു ജനാർദ്ദനൻ, ആർട്ടിസ്റ്റ് പദ്മിനി എന്നിവർ മറ്റു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.