പാര്‍ലമെന്റില്‍ ലോക്സഭാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ സഭയിലും പുറത്തും പ്രതിഷേധവും ആക്രമണവും നടത്തിയ സംഭവത്തില്‍ അതിക്രമം ആസൂത്രണം ചെയ്തത് അധ്യാപകനായ ലളിത് ഝായെന്ന് സൂചന ലഭിച്ചതായി പൊലീസ്. പാര്‍ലമെന്റിന് അകത്ത് ആക്രമണമുണ്ടായ സമയത്ത് ഇയാള്‍ പാര്‍ലമെന്റിന് വെളിയിലുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നേരത്തെ അറസ്റ്റിലായ ഡി മനോരഞ്ജനാണ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ലളിത് ത്സായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. അതേസമയം, പാർലമെന്റിലെ സുരക്ഷാ വീഴ്ച ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം അറിയിച്ചു. അടിയന്തരപ്രമേയത്തിന് എംപിമാർ നോട്ടീസ് കൊടുത്തു.
ചേംബറിലേക്ക് ചാടിയത് മൈസൂരു സ്വദേശി ഡി. മനോരഞ്ജനും (34) ലക്നൗ സ്വദേശി സാഗർ ശർമയും (26) എന്ന് തിരിച്ചറിഞ്ഞു. പാർലമെന്റ് പരിസരത്ത് കളർസ്പ്രേ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിടിയിലായത് ഹരിയാനയിലെ ജിൻഡ് സ്വദേശി നീലം ദേവിയും (42) മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25)യുമാണ്. ഇവർക്കു പുറമേ ഗുഡ്ഗാവിൽ നിന്ന് വിക്കി ശർമ എന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. ആറാമനായ ലളിത് ഝായ്ക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.
സന്ദര്‍ശക ഗാലറിയില്‍ ഏകദേശം 40 ഓളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സഭാ നടപടികള്‍ വീക്ഷിച്ചിരുന്ന രണ്ടുപേര്‍ പെട്ടെന്ന് പ്രതിഷേധിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
English Summary: Parliament attack: Mastermind Lalit Jha, tight security outside Parliament
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.