22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 27, 2024
August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024

നാല് കേരള എംപിമാരെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2023 2:21 pm

ലോക്സഭയിലെ ബഹളത്തെ തുടര്‍ന്ന് കേരളത്തിലെ നാല് എംപിമാരെയും തമിഴ്നാട്ടിലെ ഒരു എംപിയെയും സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി എന്‍ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തമിഴ്നാട് എംപിയായ ജ്യോതിമണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അതേസമയം കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാ വീഴ്ചയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റില്‍ സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചു. ഇന്ത്യ മുന്നണി സഭയില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച ശേഷമായിരുന്നു സഭയിലേക്ക് എത്തിയത്. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം, അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാല്‍ അമിത് ഷായുടെ പ്രസ്താവനയെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

ഭാവിയില്‍ ഇത്തരം സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പ്രസ്താവിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെട്ടു, രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടയത്. .അതിനിടെ സുരക്ഷാ വീഴ്ചയില്‍ 7 പേരെ ലോക്‌സഭ സെക്രട്ടേറിയേറ്റ് സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയേനെയും സസ്പെൻഡ് ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Four Ker­ala MPs suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.