23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ഷബ്നയുടെ മ രണം: ഭർതൃസഹോദരിയും അറസ്റ്റിൽ

Janayugom Webdesk
വടകര
December 15, 2023 9:02 pm

വടകര ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കര നെല്ലാച്ചേരിയിലെ തണ്ടാർ കണ്ടിയിൽ ഹബീബിന്റെ ഭാര്യ ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃസഹോദരി അറസ്റ്റിൽ. ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്സ (44) ആണ് അറസ്റ്റിലായത്. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ എം ഷീജയുടെ മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹഫ്സ ഡിവൈഎസ് പി മുമ്പാകെ ഹാജരാവുകയായിരുന്നു. എടച്ചേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസിൽ ഭർതൃപിതാവ് മഹമൂദ് ഹാജിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ഷബ്ന ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഹബീബിന്റെ മാതാവ് നബീസ, അമ്മാവൻ ഹനീഫ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ഈ മാസം നാലാം തീയതിയാണ് കുന്നുമ്മക്കര തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്നയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷബ്നയെ മർദ്ദിച്ചതിനാണ് ഭർത്താവിന്റെ അമ്മാവനെ അറസ്റ്റ് ചെയ്തത്. ഷബ്നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവ് നഫീസക്കും സഹോദരിക്കും പങ്കുണ്ടെന്ന് ഷബ്നയുടെ വീട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ഇവർ ഷബ്നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. ഇവരെ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോവുകയായിരുന്നു. ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് ഭർതൃമാതാവ് നഫീസ കഴിഞ്ഞ ദിവസം പിടിയിലായത്. 

Eng­lish Sum­ma­ry; Shab­na’s death: Sis­ter-in-law also arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.