16 January 2026, Friday

Related news

January 14, 2026
October 15, 2025
October 6, 2025
July 4, 2025
April 16, 2025
September 21, 2024
December 17, 2023
September 16, 2023
May 27, 2023

ഇന്ത്യ ഇഎഫ്‌ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ അനിശ്ചിതത്വത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2023 8:54 am

വാണിജ്യമേഖലയില്‍ നിര്‍ണായകമായേക്കാവുന്ന ഇന്ത്യ‑യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇഫ്‌ടിഎ) സ്വതന്ത്ര കരാര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. വിവിധ വിഷയങ്ങളില്‍ സ്വിറ്റ്സര്‍ലന്‍‍ഡ് പ്രകടിപ്പിച്ച ആശങ്കകളാണ് കരാര്‍ ചര്‍ച്ചകളുടെ സ്തംഭനത്തിന് കാരണം.
ചലനക്ഷമത, ബൗദ്ധിക സ്വത്തവകാശം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ചരക്കുകളുടെ വിപണി പ്രവേശനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ പരിഷ്കരിച്ച നിര്‍ദേശങ്ങളുമാണ് സ്വിറ്റ്സര്‍ലന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. 

ഐസ്‌ലന്‍ഡ്, ലിച്ചടെന്‍സ്റ്റീന്‍, നോര്‍വെ, സ്വിറ്റ്സര്‍ഡ് രാജ്യങ്ങളാണ് ഇഎഫ്‌ടിഎ അംഗങ്ങള്‍. അടുത്തവര്‍ഷം രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് വ്യാപാര‑വാണിജ്യ പങ്കാളിത്തം (ടിഇപിഎ) ഉറപ്പാക്കാനാണ് ഇഫ്‌ടിഎ ലക്ഷ്യമിടുന്നത്. 

2008 ജനുവരിയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. 2013ല്‍ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചെങ്കിലും 2016 ഒക്ടോബറില്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ മാസം 20നും 30 നും ഇടയില്‍ വിഷയത്തിലെ ഇരുപതാം വട്ട ചര്‍ച്ച ജനീവയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയിരുന്നു. നേരത്തെ കാന‍‍ഡ‑ഇന്ത്യ നയതന്ത്ര ബന്ധം വഷളായതോടെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു.

Eng­lish Sum­ma­ry: India EFTA Free Trade Agree­ment in limbo

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.