8 December 2025, Monday

Related news

December 6, 2025
November 28, 2025
November 28, 2025
November 28, 2025
November 26, 2025
November 25, 2025
November 22, 2025
November 22, 2025
November 22, 2025
November 21, 2025

തമിഴ്‌നാട്ടിലെ കനത്ത മഴ; ട്രെയിനില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി

Janayugom Webdesk
ചെന്നൈ
December 20, 2023 12:22 pm

തമിഴ്‌നാട്ടിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ശ്രീ വൈകുണ്ഠത്ത് ട്രെയിനില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. വെള്ളം ഇറങ്ങിയതോടെ കാല്‍നടയായി പുറത്ത് എത്തിച്ച യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. 36 മണിക്കൂറിന് ശേഷമാണ് ട്രെയിനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. എന്‍ഡിആര്‍എഫും തമിഴ്നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ജീവനക്കാരും ശ്രമിച്ചിട്ടും തിങ്കളാഴ്ചയും പ്രദേശത്തെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം സമീപപ്രദേശത്ത് വെള്ളമിറങ്ങി തുടങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബര്‍ 17ന് രാത്രി മുതല്‍ 800 ഓളം യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്. അവരില്‍ 300 ഓളം പേരെ അടുത്ത ദിവസം അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി.

ശ്രീവൈകുണ്ഠം റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയോടെയാണ് ചെന്നൈയിലേക്കുള്ള തിരുചെന്തൂര്‍ എക്‌സ്പ്രസ് കനത്ത മഴയില്‍ കുടങ്ങിയത്. ഇതില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഹെലിക്കോപ്റ്റര്‍ വഴി രക്ഷ്‌പ്പെടുത്തിയിരുന്നു. ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായിരുന്നു യാത്രക്കാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ഭക്ഷണം എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം അതും തടസപ്പെടുകയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ കഴിയാവുന്നത്ര യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കി സഹായവുമായി എത്തിയത്.

Eng­lish Sum­ma­ry; Heavy rains in Tamil Nadu; The pas­sen­gers trapped in the train were rescued

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.