28 January 2026, Wednesday

നീലഗിരിയിൽ തോട്ടംതൊഴിലാളികളെ പുലി ആക്രമിച്ചു; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

Janayugom Webdesk
ചെന്നൈ
December 21, 2023 2:56 pm

തമിഴ്‌നാട്‌ നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ക്ക് പരിക്ക്. സരിത, ദുര്‍ഗ്ഗ, വള്ളിയമ്മാള്‍ എന്നിവരെയാണ് ജോലിക്കിടെ പുലി ആക്രമിച്ചത്. സരിതയടക്കമുള്ള രണ്ടുപേരെ ഊട്ടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. പുലിയെ പിടികൂടണമെന്നാണ് ആവശ്യം. സ്ഥലം എംഎല്‍എ പൊന്‍ ജയശീലന്‍ സംഭവസ്ഥലത്ത് എത്തി.

Eng­lish Summary;Tiger attacks gar­den­ers in Nil­giris; Three women were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.