ഐപിസിയും,സിആര്‍പിസിയും ഇനി ചരിത്രം.ക്രിമിനല്‍ നിമയ ഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി ദ്രൗപതി മൂര്‍മു അംഗീകരിച്ചു. ലോക്സഭയും, രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐസിപി,സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യം ബില്ലും നിയമമായി.
കൊളോണിയല്കാലത്തെ ക്രിമിനല്‍നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തിയതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത് . പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകള്‍ പാസാക്കിയിരുന്നത്. 1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐപിസി) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനൽ നടപടിച്ചട്ടത്തിന് പകരം (സി.ആർ.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് നേരത്തെ പാസാക്കിയിരുന്നത്. ആഗസ്റ്റിൽ അവതരിപ്പിച്ച ബില്ലുകൾ പിൻവലിച്ച് ഭേദഗതി വരുത്തിയശേഷമാണ് വീണ്ടും അവതരിപ്പിച്ചത്.ഇരു സഭകളിൽ നിന്നുമായി 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനു ശേഷമായിരുന്നു ബിൽ അവതരിപ്പിച്ചത്.
English Summary:
President’s assent to Criminal Law Amendment Bill
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.