18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024
October 22, 2024
October 16, 2024
October 11, 2024
October 7, 2024

അതൃപ്തി ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാലാവാം ക്രൈസ്തവ നേതാക്കളെ മോഡി വിരുന്നിന് ക്ഷണിച്ചതെന്ന് സാദിഖ് അലി തങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
December 26, 2023 11:09 am

ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരെ പ്രധാനമന്ത്ര് നരേന്ദ്രമോഡി വിരുന്നതിന് ക്ഷണിച്ചതെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതൊരു ഭരണകൂടത്തിന് ചേര്‍ന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞു.

ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രി വിരുന്നിന് വിളിച്ചത്. അത് നല്ല കാര്യമാണ് .ന്യൂനപക്ഷത്തിന്റെ ആശങ്ക അകറ്റുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ ചുമതല. അത് എന്നേ ചെയ്യേണ്ടതായിരുന്നു.മണിപ്പൂരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരന്തരമായി ക്രിസ്തീയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതൊരു ഭരണകൂടത്തിന് ചേര്‍ന്നതല്ല.

എല്ലാ വിശ്വസങ്ങളും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അത് ഭരണകൂടം മനസിലാക്കണം സാദിഖ് അലി പറഞ്ഞു. സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ എന്നിവരെയാണ് വിരുന്നിലേക്ക് മോദി ക്ഷണിച്ചത്.പ്രധാനമന്ത്രിയുടെ വിരുന്നില്‍ മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമാര്‍ ചോദിക്കേണ്ടതായിരുന്നു എന്നു ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടിരുന്നു

Eng­lish Summary:
Sadiq Ali Than­gal said that Modi invit­ed the Chris­t­ian lead­ers to the ban­quet because he was con­vinced that there was dissatisfaction.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.