28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024

ഗാസയില്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2023 12:03 pm

ഗാസയിലെ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാനും, ഹമാസ് ബന്ദികളാക്കിയ മുഴുവനാളുകളെയും ഇസ്രയേലി തടവറയില്‍ കഴിയുന്ന മുഴുവന്‍ പസ്തീനികളെയും വിട്ടയക്കാനും നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്. ഇസ്രയേലിനും, ഹമാസിനും സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പലസ്തീനില്‍ ഒരു ഏകീകൃത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്.ഈജിപ്തിന്റെ നിർദേശത്തോട് ഇസ്രയേലും ഹമാസും അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിർദേശങ്ങൾ പൂർണമായി തള്ളിയിട്ടില്ല.

ഖത്തറുമായി ചേർന്ന് തയ്യാറാക്കിയ നിർദേശത്തിൽ ഘട്ടം ഘട്ടമായി ബന്ദികളെയും തടവറയിൽ കഴിയുന്നവരെയും മോചിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നു.ആദ്യ ഘട്ടത്തിൽ ഹമാസ് ഏഴു മുതൽ 10 വരെ ദിവസങ്ങളിലെ വെടിനിർത്തൽ പ്രകാരം ഇസ്രയേലി തടവറയിൽ കഴിയുന്ന പലസ്തീനികൾക്ക് പകരമായി ഹമാസ് സിവിലിയന്മാരായ ഇസ്രയേലി ബന്ദികളെ മുഴുവൻ മോചിപ്പിക്കണം.രണ്ടാം ഘട്ടത്തിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ കൂടുതൽ പലസ്തീനി തടവുകാർക്ക് പകരമായി വനിതാ ഇസ്രയേലി സൈനികരെ ഹമാസ് മോചിപ്പിക്കണം.

അവസാന ഘട്ടത്തിൽ ഇരുകൂട്ടരും ഒരു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ ഹമാസ് ബന്ദികളാക്കിയ മുഴുവൻ സൈനികരെയും ഇസ്രയേല്‍ തടവറകളിൽ കഴിയുന്ന മുഴുവൻ പലസ്തീനികളെയും മോചിപ്പിക്കണം. മാത്രമല്ല, ഗാസയിൽ നിന്ന് ഇസ്രയേല്‍ പൂർണമായി പിൻവാങ്ങുകയും വേണം.പലസ്തീന്റെ കണക്കുകൾ പ്രകാരം 8000 ത്തോളം പലസ്തീനികളാണ് സുരക്ഷാകാരണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇസ്രയേലി തടവറകളിൽ കഴിയുന്നത്.വെടിനിർത്തലിലുടനീളം ഹമാസിനെയും പലസ്തീനിയൻ അതോറിറ്റിയെയും ഏകോപിപ്പിച്ച് വെസ്റ്റ് ബാങ്കിലും ഗസയിലും സംയുക്ത സർക്കാർ രൂപീകരിക്കുവാനും ഈജിപ്ത് ചർച്ച നടത്തുമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.

Eng­lish Summary:
Egypt has pro­posed a com­plete end to the war in Gaza

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.