23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

കോഴിക്കോട് വൻ ലഹരി വേട്ട; 51.9 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
December 28, 2023 9:04 pm

കോഴിക്കോട്  നഗരത്തിൽ വൻ ലഹരി വേട്ട. നഗരം കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി ബെംഗളൂരുവിൽനിന്ന് കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസർക്കോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ(36) എന്നിവരെ കസ്റ്റഡിയിലെടുത്തു.

പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻതോതിലുള്ള ലഹരി വില്പന ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ്ബിഐ ബാങ്കിന് സമീപമുള്ള പേ പാർക്കിംഗ് ഏരിയയിൽ വച്ചാണ് പ്രതികളെയും കാറിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്.

കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പൈവാളിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. നടക്കാവ് പൊലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേർന്നാണ് കാറിൽ പരിശോധന നടത്തിയത്.

Eng­lish Sum­ma­ry: Kozhikode drunk hunt; Two per­sons were arrest­ed with 51.9 kg of ganja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.