25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024
September 26, 2024

ഹാഫിസ് സയീദിനെ കൈമാറില്ല; ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്ഥാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2023 11:15 pm

2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിൽ അത്തരത്തിലൊരു കൈമാറ്റ ഉടമ്പടിയില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാഫിസ് സയീദിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന് അപേക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൈമാറ്റത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ഇ​ന്ത്യ​യു​ടെ കൊടുംകുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ട ഹാ​ഫി​സ് സ​യീ​ദിനെ വിചാരണ ചെയ്യാനായി വിട്ടുനല്‍കണമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഹാഫിസ് സയീദ്. ഭീകരാക്രമണങ്ങളും കശ്മീരിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ പങ്കാളിയാണ്. 

ഭീ​ക​ര​നാ​യി ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച ഹാ​ഫി​സ് സ​യീ​ദി​ന്റെ ത​ല​യ്ക്ക് 10 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. ക​ട​ൽ ക​ട​ന്നെ​ത്തി​യ 10 അം​ഗ ഭീ​ക​ര​സം​ഘം 2008 ന​വം​ബ​ർ 26ന് ​മും​ബൈ​യി​ൽ താ​ജ് ഹോ​ട്ട​ലില്‍ അ​ട​ക്കം ന​ട​ത്തി​യ ആക്ര​മ​ണ​ത്തി​ൽ വി​ദേ​ശ പൗ​ര​ന്മാ​ര​ട​ക്കം 166 പേ​ര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ‑ത്വയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് ആയിരുന്നു ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം സമാഹരിച്ച കേസിലാണ് സയീദ് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്നത്. 33 വര്‍ഷത്തേക്കാണ് ശിക്ഷ. വീ​ട്ടു​ത​ട​ങ്ക​ലി​ൽ സ്വ​ത​ന്ത്ര​നാ​യി ക​ഴി​യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പാകിസ്ഥാനില്‍ വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹാഫിസ് സയീദിന്റെ മകന്‍ മത്സരിക്കുന്നുണ്ടെന്നാണ് വിവരം. 

Eng­lish Sum­ma­ry: Hafiz Saeed will not be extra­dit­ed; Pak­istan reject­ed Indi­a’s demand

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.